Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alanallur Service

Palakkad

അ​ല​ന​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു എ​ൻ​സി​ഡി​സി പു​ര​സ്കാ​രം

മ​ണ്ണാ​ർ​ക്കാ​ട്: അ​ല​ന​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു വീ​ണ്ടും പു​ര​സ്കാ​രം. ദേ​ശീ​യ സ​ഹ​ക​ര​ണ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ 2025ലെ ​റീ​ജ​ണ​ൽ അ​വാ​ർ​ഡ് ഫോ​ർ കോ​ഓ​പ​റേ​റ്റീ​വ് എ​ക്സ​ല​ൻ​സ് ആ​ൻ​ഡ് മെ​റി​റ്റി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ മി​ക​ച്ച ര​ണ്ടാ​മ​ത്തെ ബാ​ങ്കാ​യി അ​ല​ന​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ഗു​ണ​മേ​ന്മ​യു​ള്ള സേ​വ​ന​ങ്ങ​ളും ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ളു​മാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ഇ​തു മൂ​ന്നാ​മ​ത്തെ പു​ര​സ്കാ​ര​മാ​ണ് ബാ​ങ്കി​നെ തേ​ടി​യെ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ കേ​ര​ള ബാ​ങ്കി​ന്‍റെ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് നേ​ടി​യ ബാ​ങ്ക് ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റ് ര​ണ്ട് അ​വാ​ർ​ഡു​ക​ളും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

ബാ​ങ്കിം​ഗ് സ്ഥാ​പ​ന​ത്തി​ന​പ്പു​റം അ​ല​ന​ല്ലൂ​രി​ന്‍റെ സാ​മൂ​ഹി​ക കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ അ​റി​വാ​ജ്യ ഘ​ട​ക​മാ​യി മാ​റി​യ ഈ ​ബാ​ങ്കി​ന് 80 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ണ്ട്. ജി​ല്ല​യി​ലെ ക്ലാ​സ് വ​ൺ സൂ​പ്പ​ർ ഗ്രേ​ഡ് ബാ​ങ്കാ​യ ഈ ​സ്ഥാ​പ​നം കാ​ൽ നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി ലാ​ഭ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

300 കോ​ടി​യി​ലേ​റെ നി​ക്ഷേ​പ​വും 340 കോ​ടി​യി​ലേ​റെ വാ​യ്പ​യും 13000 ൽ​പ​രം അം​ഗ​ങ്ങ​ളും ബാ​ങ്കി​നു​ണ്ട്. അം​ഗ​ങ്ങ​ൾ​ക്ക് 20% ആ​ണ് ലാ​ഭ​വി​ഹി​തം ന​ൽ​കു​ന്ന​ത്.

കൂ​ടാ​തെ ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ച ബാ​ങ്കി​ന് ഒ​ട്ടേ​റെ സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ, നീ​തി ലാ​ബ്, രാ​സ​വ​ള ഡി​പ്പോ, അ​ഗ്രി മാ​ർ​ട്ട്, ആം​ബു​ല​ൻ​സ് സ​ർ​വീ​സ്, ക​ർ​ഷ​ക സേ​വ​ന കേ​ന്ദ്രം തു​ട​ങ്ങി ബാ​ങ്കിം​ഗ് ഇ​ത​ര ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തു​ന​ട​ന്ന ച​ട​ങ്ങി​ൽ സ​ഹ​ക​ര​ണ വ​കു​പ്പ് ര​ജി​സ്ട്രാ​ർ സാ​ജി​ദ് ബാ​ബു​വി​ൽ​നി​ന്ന് എ​ൻ​സി​ഡി​സി​യു​ടെ അ​വാ​ർ​ഡ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​പി.​കെ. മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്്മാ​ൻ, സെ​ക്ര​ട്ട​റി പി. ​ശ്രീ​നി​വാ​സ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി. ​രാ​ജ​കൃ​ഷ്ണ​ൻ, ടി. ​ബാ​ല​ച​ന്ദ്ര​ൻ, വി. ​ഉ​സ്മാ​ൻ, എം. ​ശ്രീ​ധ​ര​ൻ, ശ്രീ​ജ, ഇ. ​ബി​ന്ദു, ഷെ​റീ​ന മു​ജീ​ബ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Latest News

Up